Ticker

6/recent/ticker-posts

മൂരാട് പാലത്തിന് സമീപം മാരുതികാറും ട്രാവലർവാനും കൂട്ടിയിടിച്ച് 4 മരണം

പയ്യോളി: മൂരാട് പാലത്തിന് സമീപം മാരുതികാറും ട്രാവലർവാനും കൂട്ടിയിടിച്ച്  4 പേർ മരണപ്പെട്ടു. ഇന്ന് വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി എർട്ടിഗ കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.  
വാനിലുണ്ടായിരുന്ന ഏഴു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 
മാഹി പുന്നോൽ പ്രഭാകരൻ്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി ഷിഗിൻ ലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments