Ticker

6/recent/ticker-posts

ഭർത്താവിനെ പെരുവഴിയിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഭാര്യ മുങ്ങി.

പരപ്പനങ്ങാടി: വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്‌ച ഭർത്താവിനെ പെരുവഴിയിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഭാര്യ മുങ്ങി. ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് യുവതി തന്ത്രങ്ങൾആവിഷ്കരിച്ചത്

വിരുന്നു കഴിഞ്ഞ് ഇരുവരും ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ പുത്തരിക്കലിൽ എത്തിയപ്പോൾ സുഹ്യത്തിനെകാണാൻ വധു വർഷ (21) കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ യുവതി ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല.  തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്.
പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ താനൂർ സ്വദേശിയായ ആൺ സുഹ്യത്തിൻറെ വീട്ടിൽ നിന്നും യുവതിയെ കണ്ടത്തി കോടതിയിൽ ഹാജരാക്കി യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി ആൺ സുഹൃത്തിനോടൊപ്പം ജീവിക്കാൻ വിട്ടയച്ചു.

Post a Comment

0 Comments