Ticker

6/recent/ticker-posts

വയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് വെട്ടേറ്റു : മറ്റൊരു മകളെ കാണാനില്ല


കല്‍പ്പറ്റ: തിരുനെല്ലി അപ്പപ്പാറയില്‍ യുവതി വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ . വാകേരി സ്വദേശി പ്രവീണയാണ്(34) കൊല്ലപ്പെട്ടത്. ഇവരുടെ ഒരു മകള്‍ അനര്‍ഘ(14) വെട്ടേറ്റു.. മറ്റൊരു മകള്‍ അബിന(9)യെ കാണാനില്ല. കഴുത്തിനും ചെവിയ്ക്കും അനര്‍ഘയ്ക്ക് വെട്ടേറ്റിട്ടുണ്ട്. അബിനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന് സംശയിക്കുന്നതായാണ് പോലിസ്. പറയുന്നത്

ഭര്‍ത്താവ് സുധീഷുമായി പിരിഞ്ഞ് ദിലീഷ് എന്ന യുവാവിനൊപ്പമാണ് പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോള്‍ കാണാനില്ല. കൊലപാതകത്തിന് പിന്നില്‍ ദിലീഷ് ആണെന്ന് സംശയം. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചില്‍നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു

Post a Comment

0 Comments