Ticker

6/recent/ticker-posts

തിക്കോടി പാലൂർ ജുമാമസ്ജിദിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം യാത്രക്കാർക്ക് പരിക്ക്

തിക്കോടി പാലൂർ ജുമാമസ്ജിദിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം ബസ് യാത്രക്കാരായ 7 പേർക്ക് പരിക്ക് .ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
പയ്യോളി ബിസ്മി നഗർ സുരേഷ് (52),പയ്യോളി കീഴൂർ ഫൈമ (8 ),വടകര മുതുവന സോമൻ (78),ഒളവണ്ണ വിജയലക്ഷ്മി, ( 49)മണിയൂർ ബിനീഷ് (41) ,പയ്യോളി പ്രനിത ( 39)പുതിയാപ്പ മിനി (47)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല  

കോഴിക്കോട് ഭാഗത്തുനിന്നും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബസ് സർവീസ് റോഡിൽ ദേശീയപാത നിർമ്മാണത്തിന് വേണ്ടിയുള്ള കോൺക്രീറ്റ് വസ്തുവിന് മുകളിലേക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്ന് പരിക്കേറ്റവരെ   ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച പയ്യോളി ഓട്ടോ ഡ്രൈവർ പി വി അൻസാർ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു



Post a Comment

0 Comments