Ticker

6/recent/ticker-posts

പയ്യോളി കിഴൂരിൽ ഇടി മിന്നലിൽ വീടിന്റെജനൽ ചില്ല് തകർന്നു. അപകടത്തിൽ പിഞ്ചു കുഞ്ഞിന് പരിക്കേറ്റു.

പയ്യോളി കിഴൂരിൽ ഇടി മിന്നലിൽ വീടിന്റെ
ജനൽ ചില്ല് തകർന്നു. അപകടത്തിൽ പിഞ്ചു കുഞ്ഞിന് പരിക്കേറ്റു. വിഗ്നേശ്വരപൂജ സ്റ്റോർ ഉടമ കീഴൂർ വായനശാല റോഡിൽ കൃഷ്‌ണൻ്റെ വീട്ടിലാണ് ഇടിമിന്നലിനെ തുടർന്ന് നാശനഷ്ടമുണ്ടായത്
മകൾ അനുഷയുടെ മകൻ റിധ്വിൻ (9 മാസം) ന് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം.
ഈ സമയം കൃഷ്‌ണനും ഭാര്യയും മകളും, മകളുടെ രണ്ടു കുട്ടികളും കിടപ്പുമുറിയിലായിരുന്നു ഉണ്ടായിരുന്നത്. മിന്നലേറ്റ് കിടപ്പുമുറിയുടെ ജനൽ തകർന്നു. ചുവരിൽ വൻ വിള്ളലുകൾ സംഭവിച്ചു.  തെറിച്ച ജനൽ ചില്ല് കൊണ്ടാണ് കുഞ്ഞിന് മുറിവേറ്റത്.
 വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  . അപകടം നടന്ന വീട്ടിൽ നഗരസഭാംഗം ഷൈമ മണന്തല സന്ദർശനം നടത്തി.

Post a Comment

0 Comments