Ticker

6/recent/ticker-posts

ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജിൽ ഒരാളെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി




കോഴിക്കോട്: കൊല്ലം സ്വദേശി ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജിൽ  വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.
വലപ്പണിക്കാരനായ സോളമനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീസ്റ്റാർ ലോഡ്‌ജിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സോളമനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്. വിവരമറിഞ്ഞ് ബേപ്പൂർ പോലീസ് ഇൻസ്‌പെക്‌ടർ ഷനോജ് പ്രകാശ്, എസ്ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടങ്ങിയതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments