Ticker

6/recent/ticker-posts

വെങ്ങളം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാർക്ക് പരിക്ക് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി:ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാർക്ക് പരിക്ക് ഗതാഗതം തടസ്സപ്പെട്ടു ഇന്ന് പുലർച്ചെ 3 മണിയോടുകൂടിയാണ് സംഭവം വെങ്ങളം ബൈപ്പാസിൽ കൊയിലാണ്ടിക്ക് വരികയായിരുന്ന ലോറിയും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ലോഡ് കയറ്റിയ മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ ഡിവൈഡറിൽ ഇടിച്ചു ഓട്ടോയ്ക്ക് മുകളിൽ മറിയുകയായിരുന്നു.
 പരിക്കേറ്റ മിനി ലോറിയിലേയും ഓട്ടോയിലെയും ഡ്രൈവർമാരെ ആശുപത്രിയിലേക്ക് മാറ്റി.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിസേനയും പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി.

രണ്ടുമണിക്കൂറോളം കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ,നിധിപ്രസാദ് ഇ എം,ലിനീഷ് എം, അമൽ വിഎസ്,നിതിൻ രാജ് ഇ കെ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡുമാരായ രാജേഷ് കെ പി, രാംദാസ്,ഷൈജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments