Ticker

6/recent/ticker-posts

അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കൺട്രോൾ റൂം സജ്ജം

അതിർത്തിയിലെ സംഘർഷാവസ്ഥ : അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം പ്രവർത്തനം ലഭ്യമാണ്. 

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. 
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in. 
 സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കി. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.
ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പർ - 011 23747079.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),
 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Post a Comment

0 Comments