Ticker

6/recent/ticker-posts

സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന് : വിവാദ പരാമർശവുമായി ബിജെപി മന്ത്രി

മധ്യപ്രദേശ് : കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്. ഭീകരവാദികളുടെ സഹോദരിയെന്നാണ് കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ അധിക്ഷേപിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ പ്രത്യാക്രമണത്തെ പറ്റി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് പരാമർശം നടത്തിയത്. വിജയ് ഷാ പ്രസംഗത്തിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു.

പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.

ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുകളുണ്ട് കേണൽ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്. ഇവർക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാൻ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
 

Post a Comment

0 Comments