Ticker

6/recent/ticker-posts

അരിക്കുളം കിണറിൽ വീണയാളെ രക്ഷപ്പെടുത്തി.

കൊയിലാണ്ടി: അരിക്കുളം കിണറിൽ വീണയാളെ രക്ഷപ്പെടുത്തി.
 ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ  25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു വീഴുകയായിരുന്നു.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുമ്പോൾ ടിയാന്റെ വലതുകാൽ പൊട്ടിയതിനാൽ മുകളിൽ കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

 ശേഷം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ ചെയർനോട്ടിന്റെ സഹായത്തോടു കൂടി കിണറിൽ ഇറങ്ങുകയും സ്ട്രക്ച്ചറിൽ കിടത്തി സ്ട്രക്ച്ചർ നോട്ട് ഉപയോഗിച്ച് റെസ്ക്യു നെറ്റുമായി ബന്ധിപ്പിച്ചു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു കൂടി കിണറിനു സാമാന്തരമായി ടിയാനെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയും ചെയ്തു.
 ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ പി കെ,നിധിപ്രസാദി ഇ എം, ലിനീഷ് എം, സുജിത്ത് എസ് പി നവീൻ,ഹോംഗാർഡുമാരായ ബാലൻ ടി പി രാജേഷ് കെ പി,പ്രബീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments