Ticker

6/recent/ticker-posts

നാദാപുരം സ്വകാര്യ ബസിൽ യാത്രക്കിടെ സ്വർണ്ണമാല കവർന്നു :യാത്രക്കാരി ബഹളം വെച്ചതോടെ യുവതി പിടിയിലായി


വടകര : വീട്ടമ്മയുടെ സ്വർണ മാല കവർന്ന യുവതിയെ കയ്യോടെ
പിടികൂടി. തമിഴ്‌നാട് കരൂർ നാമാച്ചി നഗറിലെ മുത്തുമാരി (33) ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. 
തൊട്ടിൽപാലം |വടകര റൂട്ടിലോടുന്ന ഹനാൻ ബസിൽ നാദാപുരത്ത് വെച്ചാണ് യുവതി വട്ടോളി സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചെടുത. യുവതിയോടൊപ്പമുള്ളവർ ബസിൽ തിരക്കുണ്ടാക്കി ഇതിനിടയിൽ യുവതി മാല പൊട്ടിച്ചു.കടന്നുകളയാൻ ശ്രമം നടത്തിയത് ഇതു കണ്ട ബസിലെ മറ്റൊരു യാത്രക്കാരി ബഹളം വെച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. നാദാപുരം പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നഷ്‌ടപ്പെട്ട സ്വർണ മാല യുവതിയിൽ നിന്ന് കണ്ടെത്തി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments