Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഗുഡ്ഓട്ടോറിക്ഷ മോഷ്ടിക്കുന്നതിനിടെ റിമാന്റ് കഴിഞ്ഞിറങ്ങിയ പ്രതി പിടിയിൽ



കൊയിലാണ്ടിയിൽ  ഗുഡ്ഓട്ടോറിക്ഷ മോഷ്ടിക്കുന്നതിനിടെ റിമാന്റ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ പോലീസ് പിടിയിലായി. പട്ടാമ്പി പെരിങ്ങോട്
മണക്കാട് വളപ്പിൽ എം.വി. അജീഷാണ് (40) കൊയിലാണ്ടി പോലീസിന്റെ അറസ്റ്റിലായത്. കൊല്ലം ടൗണിൽ നിന്നു ഗുഡ്‌സ് ഓട്ടോ മോഷ്ട‌ിച്ചു പോകവെയാണ് ഇയാൾ പിടിയിലായത്. ആനക്കുളം ബൈപ്പാസിനു സമീപം നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു
 കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരൻ്റെ നിർദേശപ്രകാരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐ എൻ.കെ.മണി, എം.വി.രഞ്ജിത്ത്, എസ്‌സിപിഒ പ്രവീൺ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണക്കേസിൽ റിമാന്റ് കഴിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസിൽ പ്രതിയാണെന്നും ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments