Ticker

6/recent/ticker-posts

ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് 'എന്ന പ്രമേയത്തിൽ മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം മെയ് 10ന്



പയ്യോളി:'ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് 'എന്ന പ്രമേയത്തിൽ 2025 മെയ് 10ന് മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നന്തി ബസാറിൽ നടക്കും ഇതിൻ്റെ മുന്നോടിയായി വിവിധ സെഷനുകളിലായി വനിത സംഗമം, തൊഴിലാളി സംഗമം, പ്രവാസി സമ്മേളനം, ചരിത്ര സെമിനാർ, വിദ്യാർത്ഥി-യുവജനസമ്മേളനങ്ങൾ എന്നിവ നടന്നു വരുകയാണ്. 10 ന് വൈകീട്ട് മുടാടയിൽ നിന്ന് വമ്പിച്ച പ്രകടനം പുറപ്പെട്ട് നന്തിയിൽ എത്തിച്ചേരുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും. ദേശീയ ഓർഗനൈസിങ് സിക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യെ കൂടാതെ സ്റ്റേറ്റ് സിക്രട്ടറി ഷാഫി ചാലിയം, എം എസ് എഫ് സ്റ്റേറ്റ് പ്രസിഡണ്ട് പി.കെ.നവാസ് തുടങ്ങി പ്രഖ നേതാക്കൾ സംസാരിക്കും. പത്രസമ്മേളനത്തിൽ മുതുകുനി മുഹമ്മദലി, സി.കെ.അബുബക്കർ ,വർദ് അബ്ദുറഹിമാൻ, സി.എ.റഹ്മാൻ സംസാരിച്ചു.

Post a Comment

0 Comments