Ticker

6/recent/ticker-posts

ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയ്ക്കിടെകഞ്ചാവ് പിടികൂടിയത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ പ്രന്‍റിജില്‍ (35), റോഷന്‍ ആര്‍. ബാബു (33) എന്നിവർ അറസ്റ്റിലായി.

ട്രോളി ബാഗിൽ 14 കവറുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. എന്നാൽ, കഞ്ചാവ് എത്തിച്ച ആൾ രക്ഷപെട്ടു. ബാഗ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് പൊലീസിന്‍റെ പിടിയിലായത്.

Post a Comment

0 Comments