Ticker

6/recent/ticker-posts

മരണത്തോട് പ്രണയം : 18 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം പാലായിൽ വീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയാനി സ്വദേശി സിൽഫ(18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് മുതൽ താൻ മരണത്തെ കാത്തിരിക്കുകയാണെന്നും മരണത്തോട് പ്രണയമാണെന്നുമാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്. മുൻപ് 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിൽ പറയുന്നു

Post a Comment

0 Comments