Ticker

6/recent/ticker-posts

ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു

തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് '"കാവലാകാം കൈകോർക്കാം" എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു ഉദ്ഘാടന പ്രസംഗത്തിൽ സമൂഹത്തിൽ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ അമ്മമാർക്കുള്ള പങ്കിനെക്കുറിച്ച് വിവരിച്ചു.
 റിട്ടയേർഡ് എസ് ഐ സാബു കീഴരിയൂർ അമ്മമാർക്കുള്ള ലഹരി ബോധവൽക്കരണ ക്ലാസിൽ വിദ്യാർത്ഥികൾ രാസ ലഹരിയിൽ പെട്ടു പോകുന്നതിന്റെ വഴികളെക്കുറിച്ച് വിശദമാക്കി .വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ മണലും പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി പി അസീസ്, വാർഡ് മെമ്പർ കുറ്റിയിൽ റസാക്ക് അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു പ്രസ്തുത പരിപാടിക്ക് വനിതാ ലീഗ് ജനറൽ സെക്രട്ടറി ഹാജറ പാട്ടത്തിൽ സ്വാഗതവും ആയിഷ ടി ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments