Ticker

6/recent/ticker-posts

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 77.81 വിജയ ശതമാനം

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.8 വിജയ ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം ഈ പ്രാവശ്യം  കുറവാണ്. കഴിഞ്ഞ വർഷം 78.69 ശതമാനം പേരാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി 4,44,707 വിദ്യാർഥികളാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 26,178 പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതി.


Post a Comment

0 Comments