Ticker

6/recent/ticker-posts

ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ സമാഹാരം : പുസ്തക ചർച്ച നടത്തി



കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ സമാഹാരം പുസ്തക ചർച്ച നടത്തി.  കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് പി.കെ ഭരതൻ അധ്യക്ഷത വഹിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ ഷൈമ.പി വി .പുസ്തകപരിചയം നടത്തി. എഴുത്തുകാരനും അധ്യാപകനുമായ രൺജിത്ത് നടവയൽ നേതൃത്വം കൊടുത്ത പുസ്തക ചർച്ചയിൽ സുരേഷ് മൂടാടി ,കരുണാകൻ കലാമംഗലം, കെ.എം. ബി. കണയംകോട്, സജീവ് വികാസ് നഗർ, നിഖിലേഷ് നടുവണ്ണൂർ എന്നിവർ പങ്കെടുത്തു. കവിയത്രി ജെ.ആർ. ജ്യോതി ലക്ഷ്മി മറുമൊഴി നൽകി. മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ രവി സർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments