Ticker

6/recent/ticker-posts

അക്ഷരമുറ്റം വാർഷികാഘോഷം 'അക്ഷരോത്സവം-25' സംഘടിപ്പിച്ചു



പയ്യോളി : അക്ഷരമുറ്റം റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷിക ആഘോഷം 'അക്ഷരോത്സവം-25' പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ മുഖ്യാഥിതി ആയിരുന്നു. സംഘാടക സമിതി ചെയർമാൻ ഷൈജൽ സാഫാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പയ്യോളി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ പി എം ഹരിദാസൻ, അക്ഷരമുറം പ്രസിഡന്റ് ബാബു വടക്കയിൽ, സെക്രട്ടറി സജീർ എൻ സി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ നിധീഷ് ഷൈനിങ് സ്വാഗതവും ട്രഷറർ ഗണേശൻ എൻ സി നന്ദിയും പറഞ്ഞു. തുടർന്ന് മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോയും, റസിഡൻസ് അംഗങ്ങളുടെ വൈവിധ്യമായ കലാ പരിപാടികളും അരങ്ങേറി.

Post a Comment

0 Comments