Ticker

6/recent/ticker-posts

സാഹോദര്യ കേരള പദയാത്ര മെയ് 22 വ്യാഴം പേരാമ്പ്ര മണ്ഡലത്തിൽ



 വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര  ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചതാണ്. 

നാടിൻറെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന "സാഹോദര്യ കേരള പദയാത്ര" മേയ് 22ന് വ്യാഴാഴ്ച 3മണിക്ക് പേരാമ്പ്ര മണ്ഡലത്തിൽ  റസാഖ് പാലേരിയുടെ ജന്മ നാട്ടിൽ സ്വീകരണം നൽകും. കടിയങ്ങാട് നിന്ന് വാദ്യ മേ ളങ്ങളുടെയും, കലാ ആവിഷ്കാരങ്ങളുടെയും  അകമ്പടിയോടെ ആരംഭിക്കുന്ന പദയാത്ര പാലേരി സമാ പിക്കും.

 യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും. 

പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും. 

സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവൻ മാധ്യമപ്രവർത്തകരുടെയും പൂർണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ :

 എം. ടി.അഷ്‌റഫ്‌. (പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌) ,അമീൻ മുയിപ്പോത് (സെക്രെട്ടറി) ,  സെഡ്. എ. സൽമാൻ (ജനപ്രതിനിധി) , വി. എം.നൗഫൽ. (ജനറൽ കൺവീനർ സ്വാഗത്താസംഘം) ,വി. പി.അസീസ്. 

(വൈസ് പ്രസിഡന്റ്‌-പേരാമ്പ്ര മണ്ഡലം) ,റൈഹാനത് അരിക്കുളം

(സെക്രെട്ടറി പേരാമ്പ്ര മണ്ഡലം),റഫീഖ് പേരാമ്പ്ര

തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും. 

സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പ്രാദേശിക പദയാത്രകൾ ശ്രദ്ധേയമായി രീതിയിൽ പൂർത്തിയാക്കി.

Post a Comment

0 Comments