പയ്യോളി : പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പുറക്കാട് അകലാപ്പുഴയോരത്തെ ' ലേക്ക് വ്യൂ പാലസി' ൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് വെള്ളിയാഴ്ച വൈകീട്ട് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുല്ല വാളൂർ പതാകയുയർത്തി .
സമ്മേളനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. ഷാഫി പറമ്പിൽ എം.പി.,
കെ.പി.കുഞ്ഞമ്മദ് കുട്ടി
എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും.
തുടർന്ന് നടക്കുന്ന മീഡിയ ഓപ്പൺ ഫോറം ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംങ് ഉദ്ഘാടനം ചെയ്യും . ഉച്ചതിരിഞ്ഞു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫിൽ, എം.പി. ഷിബു, ടി.ടി.ഇസ്മയിൽ, സി.ആർ. പ്രഫുൽ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംബന്ധിക്കും .
.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.