Ticker

6/recent/ticker-posts

വാക്കത്തികൊണ്ട് സഹോദരനെ വെട്ടിയ സംഭവം ജ്യേഷ്ഠൻ പിടിയിൽ



 
കോഴിക്കോട് സഹോദരനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യേഷ്ഠൻ പൊലീസ് പിടിയിൽ. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരനായ അബ്ദുൽ റഹ്‌മാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇയാളെ പിന്നീട് പന്നിയങ്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന അബ്ദുൽ റഹ്‌മാന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും മുഹമ്മദലി പൊലീസിന് മൊഴി നല്‍കി. വാക്കത്തി ഉപയോഗിച്ച് തലക്ക് കുത്തിയാണ് പരിക്കേല്‍പ്പിച്ചത്. അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു. 
  

Post a Comment

0 Comments