Ticker

6/recent/ticker-posts

മുൻ ഡിജിപി ഓം പ്രകാശിന്റെ വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്തു മുറിവുകൾ. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം

കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിന് കാരണം സ്വന്തം സഹോദരിക്ക് സ്വത്ത് നൽകിയതന്ന് പൊലീസ്. അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്‌ഥലം സഹോദരിയുടെ പേരിലാണ് രജിസ്‌റ്റർ ചെയ്‌തത്‌. ഇതിനെ ചൊല്ലി നിരന്തരം വഴക്ക് വീട്ടിൽ ഉണ്ടായിരുന്നു. ഈ വഴക്കിനൊടുവിലാണ് ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തിയത്.

ഞായറാഴ്ച്‌ചയാണ് കർണാടക മുൻ ഡി.ജി.പിയും ബീഹാർ സ്വദേശിയുമായ ഓം പ്രകാശ് (68) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശിൻ്റെ വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്തു മുറിവുകലേറ്റതായി കണ്ടെത്തി നിലത്ത് വീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ആ സമയം വീട്ടിൽ ഉണ്ടായിരുന്ന മകളും ഓം പ്രകാശിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് മകളെയും  കൂടി കസ്റ്റഡിയിൽ എടുത്തത് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും

Post a Comment

0 Comments