Ticker

6/recent/ticker-posts

വഖഫ് നിയമം: പ്രതിഷേധക്കാർ എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന അറിയിച്ച് പൊലീസ് നോട്ടീസ്



spotkerala news

കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന് കേരള പൊലീസ്.
വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മണി മുതലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

ഉപരോധിക്കുന്നത്. എന്നാൽ, ഉപരോധം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിപ്പ്. കേരള കോൺട്രാക്ട് കാരേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്കാണ് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് കത്തയച്ചത്.
 

Post a Comment

0 Comments