Ticker

6/recent/ticker-posts

ശിവൻ തെറ്റത്ത് അനുസ്മരണം സംഘടിപ്പിച്ചു

 ശിവൻ തെറ്റത്ത് അനുസ്മരണം സംഘടിപ്പിച്ചു
അകാലത്തിൽ വിട്ടു പിരിഞ്ഞ കവിയും എഴുത്തുകാരനും മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ എഡിറ്ററും ആയിരുന്ന ശിവൻ തെറ്റത്തിന്റെ വിയോഗത്തിൽ കൊയിലാണ്ടി ബുക്ക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി അനുസ്മരണം സംഘടിപ്പിച്ചു.

 "ഹൃദയപൂർവ്വം " എന്ന അനുസ്മരണം രണ്ട് മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ആരംഭിച്ചത്. കവയത്രി ഷൈമ പി. വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരനായ വിഭീഷ് തിക്കോടി അധ്യക്ഷം വഹിച്ചു ..ചിത്രകാരനും എഴുത്തുകാരനും ആയ അനിൽ കാഞ്ഞിലശ്ശേരി
അനുസ്മരണ പ്രഭാഷണം നടത്തി.ബുക്ക്‌ ക്ലബ്ബ്‌ അംഗങ്ങൾ ആയ ബിനേഷ് ചേമഞ്ചേരി,ജ്യോതിലക്ഷ്മി ജെ. ആർ, ഷൈനി കൃഷ്ണ, സംഗീത,ഷൈജി ഷാജു, ബിന്ദു ബാബു, രഞ്ജിത്, സജീവൻ, സുനന്ദ, ബിന്ദു പ്രദീപ്, വിനോദ്. പി പൂക്കാട്,ഡോക്ടർ ലാൽ രഞ്ജിത് എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

Post a Comment

0 Comments