Ticker

6/recent/ticker-posts

ആഭരണ പ്രേമികളുടെ പ്രതീക്ഷകൾ മങ്ങി സ്വര്‍ണനിരക്ക് ഒറ്റയടിക്ക് തിരിച്ചു കയറി '

കൊച്ചി: യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ്  പ്രതിഭാസങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ഇടിഞ്ഞ സ്വര്‍ണനിരക്ക് ഒറ്റയടിക്ക് തിരിച്ചു കയറി . നാലുദിവസം കൊണ്ട് 2,500 രൂപയിലേറെ താഴ്ന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് തിരിച്ചുകയറിയത്. സ്വര്‍ണ വിപണിയില്‍ ഇടിവ് തുടര്‍ന്നതോടെ ആഭരണ പ്രേമികള്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇന്ന് വിപണി തുടങ്ങിയ ഉടന്‍ തന്നെ സ്വര്‍ണം അടിച്ചുകേറുകയായിരുന്നു.
നാല് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 2680 രൂപ കുറഞ്ഞിടത്തു നിന്ന് ഇന്നലെയാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി. എന്നാല്‍ ഇന്ന് 2160 രൂപയാണ് പവന് കൂടിയത്. സമീപകാലത്തെ ഒരുദിവസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇതോടെ ഈ മാസത്തിലെ ഏറ്റവംു ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം തിരിച്ചെത്തി. 420 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് മാത്രം കൂടിയത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments