Ticker

6/recent/ticker-posts

എക്കൊ കൊയിലാണ്ടിവളപ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി




വടകര : എക്കൊ ആർട്സ് & സ്പോർട്സ് ക്ലബ്‌ കബറുംപുറം സീതി സാഹിബ്‌ മൈതാനിയിൽ കാൽപന്താണ് ലഹരി എന്ന ക്യാപ്ഷനിൽ ആരംഭിച്ച സെവൻസ്
 ഫ്ളഡ്ലൈറ്റ്  ബീച്ച് ഫുട്ബോൾ ടൂർണമെന്റ് വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം നിർവഹിച്ചു. എക്കൊ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഇന്ന് സമൂഹത്തിൽ അധികരിച്ചിരിക്കുന്ന ലഹരിയെ തുടച്ചു നീക്കാൻ സ്പോർട്സ് കൊണ്ട് മാത്രമാണ് സാധിക്കൂ  എന്ന് പ്രമുഖ ഗായകൻ താജുദ്ധീൻ വടകര പ്രഭാഷണത്തിൽ ഓർമ്മപെടുത്തി.മുൻസിപ്പൽ കൗൺസിലർ നിസാബി ടീച്ചർ, അഫ്സൽ മാസ്റ്റർ (MHES ) നിസാർ കെ വി പി, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ  കെ കെ രമ എം എൽ എ യെ എക്കൊ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ മുമെന്റോ നൽകി ആദരിച്ചു,
മുപ്പത്തി നാല് വർഷം എക്കൊയുടെ ഭാരവാഹിത്വം വഹിച്ച നിസാർ കെ വി പിയെ എം എൽ എ ആദരച്ചു.  താജുദ്ധീൻ വടകരയെ സിറാജ്, നിസാബി ടീച്ചറെ റമീസ് രാജ, അഫ്സൽ മാസ്റ്ററെ  സുനീർ എം പി എന്നിവരും ചടങ്ങിൽ ആദരിച്ചു. സിറാജ് ആർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രഷറർ റമീസ് രാജ നന്ദി പറഞ്ഞു.

Post a Comment

0 Comments