Ticker

6/recent/ticker-posts

ഇന്ത്യയിൽ നിന്നും വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നും വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ സ്വദേശിനിയായ ഖദീരുൻ ഷെയ്ഖ് എന്ന യുവതിയാണ് വിമാനത്താവളത്തിൽ വെച്ച് പരിശോധനയിൽ പൊലീസിന്‍റെ പിടിയിലായത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഇന്ത്യക്കാരുടെ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി തുടങ്ങി.

വിമാനത്താവളത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ വിദേശത്തേക്ക് പോകാൻ സഹായിച്ചത് അഞ്ചു പേരുടെ ഒരു സംഘമാണെന്ന വിവരം പുറത്തായത് ഇതിൽ കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രവാസിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇവർക്കതിരെ വിമാനത്താവള പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments