Ticker

6/recent/ticker-posts

വഖഫ് ഭേദഗതി നിയമം: കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം

വഖഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്‌ഐഒ സംഘടനകള്‍ നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം. എയര്‍പോര്‍ട്ട് റോഡില്‍ സമരക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  
വിമാനത്താവള റോഡ് ഉപരോധിച്ച സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കാനും പ്രതിഷേധക്കാർ ശ്രമം നടത്തി. തുടര്‍ന്ന് നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി, സമാധാനപരമായി സമരം ചെയ്യാന്‍ പോലീസ് അനുമതി നല്‍കി.

നേരത്തേ സോളിഡാരിറ്റിയും എസ്ഐഒയും പ്രഖ്യാപിച്ച സമരം പൊളിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധം പോലീസിന്റെ നിയമാനുസരണ അനുമതി കൂടാതെയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇതില്‍ പങ്കെടുക്കാനായി ആളുകളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ചൂണ്ടിക്കാട്ടി ആള്‍ കേരള കോണ്‍ട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ആള്‍ കേരള ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ആള്‍ കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍, ആള്‍ കേരള ഇന്റര്‍സ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഏജന്റ് അസോസിയേഷന്‍ തുടങ്ങിയ ബസ് ഉടമകളുടെ യൂണിയനുകള്‍ക്ക് നോട്ടിസ് നല്‍കിയായിരുന്നു  എന്നാൽ പോലീസിൻറെ ശ്രമങ്ങൾ മറികടന്ന് വലിയ പ്രതിഷേധം തന്നെയാണ് സംഘടിപ്പിച്ചത്

Post a Comment

0 Comments