Ticker

6/recent/ticker-posts

എയർ ഇന്ത്യ വിമാന യാത്രക്കിടെ യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി.

Spotkerala news 
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ഡൽഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവം. ഇയാൾ മദ്യപിച്ചിരുന്നതായും ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണെന്ന് പറയപ്പെടുന്ന സഹയാത്രികന്‍റെ ദേഹത്താണ് മൂത്രമൊഴിച്ചതെന്നുമാണ് വിവരം.

ബിസിനസ് ക്ലാസിലെ 2D സീറ്റിൽ ഇരുന്ന ഇയാൾ സമീപത്തുണ്ടായിരുന്ന യാത്രക്കാരന്റെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയർ ഇന്ത്യ എടുത്തതായും സംഭവത്തിൽ നടപടിയെടുക്കാന്‍ സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എയർ ഇന്ത്യ അറിയിച്ചു.

Post a Comment

0 Comments