Ticker

6/recent/ticker-posts

ഓട്ടോ ഓടിക്കുന്നതിനിടെ പാമ്പ് കഴുത്തില്‍ ചുറ്റിയതോടെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ അപകടത്തില്‍പ്പെട്ടു.

തിരുവനന്തപുരം: ഓട്ടോ ഓടിക്കുന്നതിനിടെ  . പാമ്പ് കഴുത്തില്‍ ചുറ്റിയതോടെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ അപകടത്തില്‍ പ്പെട്ടു.
തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ മാലിന്യത്തില്‍ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തില്‍ ചുറ്റിയതെന്നാണ് അറിയുന്നത്
രണ്ടുമാസത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓട്ടോയിലുണ്ടായിരുന്നത്. ഈ മാലിന്യ ചാക്കില്‍ നിന്ന് പാമ്പിഴഞ്ഞ് ഡ്രൈവര്‍ കാബിനുളളിലെത്തുകയായിരുന്നു. പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടതെന്ന് ഡ്രൈവര്‍ വിഷ്ണു പറഞ്ഞു.
പോസ്റ്റിലിടിച്ച് നിന്ന ഓട്ടോയില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വിഷ്ണുവിന്റെ കൈക്കും തലയ്ക്കും പരിക്കേറ്റു.  

Post a Comment

0 Comments