Ticker

6/recent/ticker-posts

വൈകാരിക നിമിഷങ്ങളിൽ വാഗ-അട്ടാരി അതിർത്തി പാക്കിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും (വീഡിയോ)



ന്യൂഡൽഹി :പാക്കിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കുകയാണ്. മെഡിക്കൽ വീസ അല്ലാത്ത എല്ലാ വീസയുടെയും കാലാവധി ഇന്ന് അവസാനിക്കും. സാർക് വീസയിൽ ഇന്ത്യയിലെത്തിയവരുടെ വീസ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. മെഡിക്കൽ വീസയിൽ വന്നവർക്ക് 29 വരെ ഇന്ത്യയിൽ തുടരാൻ കഴിയും ദീർഘകാല വീസയിൽ വന്ന ഹിന്ദുക്കളായ പാക്ക് പൗരന്മാർക്ക് ഇന്ത്യയിൽ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വിവാഹം കഴിച്ചു ദീർഘകാലമായി ഇവിടെ കഴിയുന്ന പാക്ക് പൗരന്മാർ അടക്കമുള്ളവരോടു തിരികെ പോകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.  
പാക്കിസ്ഥാൻ പൗരന്മാരെ വിവാഹം കഴിച്ച ശേഷം ഭർത്താവ് മരിക്കുകയോ വിവാഹം വേർപ്പെടുത്തുകയോ ചെയ്ത് ഇന്ത്യയിലെത്തിയ സ്ത്രീകൾക്കും ഇന്ത്യയിൽ തുടരുന്നതിൽ തടസ്സമില്ലെന്നും വിദേശ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.


വൈകാരിക നിമിഷങ്ങളിൽ വാഗ-അട്ടാരി അതിർത്തി  
“എൻ്റെ അമ്മ ഒരു ഇന്ത്യക്കാരിയാണ്. 1991 ലാണ് അച്‌ഛനും അമ്മയും വിവാഹിതരാകുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളതു കൊണ്ട് അമ്മയെ പാക്കിസ്ഥാനിലേക്ക് പോവാൻ അനുവദിക്കില്ലെന്ന് അവർ പറയുന്നു. അമ്മയെ ഇനി എന്നു കാണാൻ കഴിയുമെന്ന് അറിയില്ല" -ഇന്ത്യ വിടാൻ വാഗ -അട്ടാരി അതിർത്തിയിൽ നിൽക്കവെ കരഞ്ഞുകൊണ്ട് സരിത ദേശീയ മാധ്യമത്തോട് പറഞ്ഞു. അമ്മയില്ലാതെ സഹോദരനും അച്‌ഛനുമൊപ്പം പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടി വരുന്നതിന്റെ വേദനയിലാണവർ. ഇത്തരത്തിലുള്ള വൈകാരിക നിമിഷങ്ങൾക്കാണ് വാഗ-അട്ടാരി അതിർത്തി വേദിയായികൊണ്ടിരിക്കുന്നത്.



Post a Comment

0 Comments