Ticker

6/recent/ticker-posts

രാഷ്ട്ര പിതാവിന്റെ ഛായ ചിത്രം വികൃതമാക്കിയവരെ അറസ്റ്റ് ചെയ്യണം.


പയ്യോളി. പയ്യോളി നഗരസഭ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ഛായചിത്രം കറുത്ത പെയിന്റടിച്ചു വികൃതമാക്കിയ സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു മാതൃകപരമായി ശിക്ഷിക്കണമെന്ന് ഗാന്ധിദർശൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും തകർക്കാനുള്ള ഹീനശ്രമത്തെ ഗാന്ധി സ്നേഹികൾ ചെറുത്തു തോൽപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മഹേഷ്‌ കോമത്ത്, ഗോപാലൻ കാര്യാട്ട്, സി എൻ ബാലകൃഷ്ണൻ,ടി കെ കണ്ണൻ ചന്ദ്രൻ മൂലയിൽ, ബിജിഷ വി വി എം സംസാരിച്ചു.

Post a Comment

0 Comments