Ticker

6/recent/ticker-posts

രണ്ടര വയസുകാരന്‍ കടലില്‍ വീണ് മരിച്ചു


 കയ്പമംഗലം(തൃശൂര്‍): കൂരിക്കുഴി കമ്പനിക്കടവില്‍ രണ്ടര വയസ്സുകാരന്‍ കടലില്‍ വീണു മരിച്ചു. മുറ്റിച്ചൂര്‍ സ്വദേശി കുരിക്കപ്പിടിക വീട്ടില്‍ നാസര്‍-ഷാഹിറ ദമ്പതികളുടെ മകന്‍ അഷ്ഫാഖാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കമ്പനിക്കടവിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രഥമ ശുശ്രൂഷ നല്‍കി ചെന്ത്രാപ്പിന്നിയിലെ അല്‍ ഇക്ബാല്‍ ആശുപത്രിയിലും തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ എആര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Post a Comment

0 Comments