Ticker

6/recent/ticker-posts

മദ്രസ വിദ്യാർത്ഥിയായ പത്ത് വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

നാദാപുരം: ചെക്യാട് മാമുണ്ടേരിയിൽ മദ്രസ വിദ്യാർഥിയായ 10 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മാമുണ്ടേരി നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവറലി ആണ് മരിച്ചത്. ഇന്ന് രാവില 8.30 ഓടെയാണ് സംഭവം. മാമുണ്ടേരിയിലെ മദ്രസയോട് ചേർന്ന പറമ്പിലെ കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി കൂടിയാണ്. മുനവറലി മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  

Post a Comment

0 Comments