Ticker

6/recent/ticker-posts

ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബസ് സൈഡിലേക്ക് നിർത്തി അപകടം ഒഴിവാക്കി

പയ്യോളി : ഓട്ടത്തിനിടയിൽ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേതുടർന്ന് സൈഡിലേക്ക് നിർത്തി അപകടം ഒഴിവാക്കി വടകര സ്വദേശിയായ രാജൻ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് കുഴഞ്ഞുവീണത്
ഇന്ന് ഉച്ചയ്ക്ക് 2-30 ഓടെയാണ് സംഭവം
സർവീസ് റോഡിൽ പയ്യോളി ബസ് സ്റ്റാൻഡിന് സമീപം എസ് ബി ഐ ബാങ്കിന് മുൻവശത്താണ് ബസ് സൈഡിലേക്ക് ഒതുക്കി നിർത്തിയത്. ഡ്രൈവറെ മറ്റ് ജീവനക്കാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി
വടകരയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് ബസ്സാണ്  ഡ്രൈവർ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ടിട്ടും പയ്യോളി ബസ് സ്റ്റാൻഡിലേക്ക് കയറ്റി നിർത്താനുള്ള ശ്രമം നടത്തിയത്. എന്നാൽ സ്റ്റാൻഡിൽ കയറ്റാൻ സാധിച്ചില്ലെങ്കിലും  തൊട്ടുമുന്നേ   സൈഡിലേക്ക് ഒതുക്കി നിർത്തി കുഴഞ്ഞു വീഴുകയായിരുന്നു . ഇതിനാൽ അപകടവും ഗതാഗത തടസ്സവും ഒഴിവായി.






 

Post a Comment

0 Comments