Ticker

6/recent/ticker-posts

ആലുവ പെരിയാറിൽ സ്വിമ്മത്തോൺ ‘അൾട്ര 2025’ നീന്തൽ മത്സരത്തിൽ സ്വന്തം റെക്കോർഡ് തിരുത്തി കൊയിലാണ്ടി സ്വദേശി കെ. നാരായണൻ നായർ

ആലുവ പെരിയാറിൽ സ്വിമ്മത്തോൺ ‘അൾട്ര 2025’ നീന്തൽ മത്സരത്തിൽ കൊയിലാണ്ടി സ്വദേശി ശ്രീരഞ്ജിനിയിൽ കെ. നാരായണൻ നായർ കഴിഞ്ഞ വർഷത്തെ റെക്കോഡ് മറികടന്നു. 4 വയസ്സു മുതൽ 75 വയസ്സുവരെയുള്ള 700ഓളം താരങ്ങൾ അണിനിരന്ന മത്സരത്തിൽ രണ്ടു കിലോമീറ്റർ നീന്തലിൽ 1 മണിക്കൂർ 7 മിനുട്ടും 56 സെക്കൻ്റും എടുത്താണ് നാരായണൻ നായർ നീന്തി ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മത്സരത്തിൽ ഒരു മണിക്കൂർ 20 മിനുട്ടും 39 സെക്കൻ്റും എടുത്താണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്. 
ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ 13 മിനുട്ട് നേരത്തെ ഫിനിഷ് ചെയ്താണ് നാരാണൻ നായർ തൻ്റെ റെക്കോഡ് മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും അന്താരാഷ്ട്രാ തലത്തിലും 70 വയസ്സു കഴിഞ്ഞവരുടെ മത്സരത്തിൽ നിരവധി റെക്കോഡുകളാണ് നാരാണൻ നായർ വാരിക്കൂട്ടിയത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തുമായി നിരവധി കുരുന്നകൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലിപ്പിക്കാനും നാരായണൻ നായർ ഇപ്പോഴും ഓടിനടക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭയുടെ മുഖ്യ നീന്തൽ പരിശീലകൻകൂടിയാണ് നാരായണൻ നായർ.


അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ കെ. നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ. നേപ്പാളിലെ പൊക്കാറയിൽ നടന്ന ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ മൽസരങ്ങളിലാണ് പന്തലായിനി ശ്രീരഞ്ജിനിയിൽ കെ നാരായണൻ നായർക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നാരായണൻ നായർ ഇതിനകം നിരവധി മെഡലുകൾ വാരിക്കൂട്ടിയിരുന്നു. ഇപ്പോൾ കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് അദ്ധേഹം

Post a Comment

0 Comments