Ticker

6/recent/ticker-posts

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു



കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ് (70) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കൃഷിയിടത്തിൽ നനച്ചു കൊണ്ടിരുന്ന ശ്രീധരനെ പന്നി തുടരെ കുത്തുകയായിരുന്നു.ശ്രീധരന്‍റെ ദേഹം മുഴുവൻ പന്നിയുടെ കുത്തേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കർഷകനെ ആക്രമിച്ച പ്രദേശത്തിന ടുത്തായി സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമി ക്കാൻ ശ്രമിച്ചിരുന്നു. അതിനിടെയാണ് നാട്ടുകാർ പന്നിയെ വളഞ്ഞിട്ട് തല്ലിക്കൊന്നത്.

Post a Comment

0 Comments