Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസിൽ കാർ ഇടിച്ചുകയറി 4 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം



താമരശ്ശേരി: താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് അപകടം.  4 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 

ഉച്ചക്ക് രണ്ട് മണിയോടെ താമരശ്ശേരി സൗത്ത് മലപുറത്തായിരുന്നു അപകടം. ഇതിൽ രാമനാട്ടുകര ചേലമ്പ്ര പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. കാർ യാത്രക്കാർക്ക് താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
 

Post a Comment

0 Comments