Ticker

6/recent/ticker-posts

മാസപ്പിറവി കണ്ടു നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം.

 നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം. മേഘാവൃതമായ ആകാശമായിരുന്നു തമീര്‍ നിരീക്ഷണ മേഖലയിലെങ്കിലും മാനം തെളിയുകയും മാസപ്പിറ കാണുകയായിരുന്നുവെന്ന് സൗദി അറേബ്യ അറിയിച്ചു.

ശഅബാന്‍ 29 പൂര്‍ത്തിയായതിനാല്‍ മാസപ്പിറ നിരീക്ഷിക്കണമെന്ന് സൗദി സുപ്രിംകോടതി നേരത്തേ തന്നെ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാസപ്പിറ കണ്ടതോടെ ഒമാനും മാര്‍ച്ച് ഒന്നിന് റമദാന്‍ 1 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമായതിനാല്‍ മാര്‍ച്ച് ഒന്നിന് ശനിയാഴ്ച വ്രതത്തിന് തുടക്കമാവുമെന്ന് യുഎഇ മാസപ്പിറവി നിരീക്ഷണ സമിതി വ്യക്തമാക്കി

Post a Comment

0 Comments