Ticker

6/recent/ticker-posts

ലഹരി ഉപയോഗം പരാതിപ്പെടാനുള്ള നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം : യഥാർത്ഥ നമ്പർ അറിയാം

ലഹരി ഉപയോഗം പരാതിപ്പെടാനുള്ള നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് സന്ദേശം പ്രചരിക്കുന്നത്.

ലഹരി ഉപയോഗം പരാതി അറിയിക്കാനുള്ള നമ്പര്‍ എന്ന പേരില്‍ ഡിജിപിയുടെ ഫോട്ടോ സഹിതമുള്ള വാട്‌സ്ആപ്പില്‍ 
Landline: 0471 - 2721601, Mobile: 9497999999 എന്നിങ്ങനെയുള്ള രണ്ട് നമ്പറുകള്‍ ഈ സന്ദേശത്തോടൊപ്പം ഉണ്ട്. 

യഥാർത്ഥ നമ്പർ

എന്നാല്‍ ഇത് വ്യാജമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ നിര്‍മിക്കുന്നതും ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും കേരള പൊലീസ് അറിയിച്ചു. 
 
ലഹരിവില്‍പ്പനയും ഉപയോഗവും ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയുള്‍പ്പെടെ പൊലീസിനെ അറിയിക്കാനുള്ള വാട്‌സ്ആപ്പ് നമ്പര്‍ ഇതാണ്: 9995966666



Post a Comment

0 Comments