Ticker

6/recent/ticker-posts

കാരുണ്യ പ്രവർത്തകർ ജീവിതം കൊണ്ട് കവിത രചിക്കുന്നു : കവി വീരാൻകുട്ടി

 തിക്കോടി:കവികൾ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നുവെങ്കിൽ ജീവിതംകൊണ്ട് കവിത രചിക്കുന്നവരാണ് കാരുണ്യ പ്രവർത്തകർ ചെയ്യുന്നതെന്ന് പ്രശസ്ത കവി വീരാൻകുട്ടി. പാലൂരിലെ ദയ  സ്നേഹതീരത്ത് സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീരാൻ കുട്ടി.ഇരുപത്  വർഷമായി നമ്മുടെ നാട്ടിൽ കാരുണ്യത്തിന് പുതിയ ഭാഷ ചമയ്ക്കുകയാണ് തിക്കോടിയിലെ ദയ സ്നേഹതീരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 


മനുഷ്യരെ പലതരത്തിൽ അകറ്റി നിർത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് ദുർബലരായ മനുഷ്യരോടൊപ്പം സഞ്ചരിക്കുകയും തോറ്റുപോയവരെ ചേർത്തുപിടിക്കുകയും രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ വളരുന്നത് സ്നേഹത്തിൻറെ പുതിയ ആകാശമാണ്. സ്നേഹിക്കുന്നവരും കരുണയുള്ളവരും ബാക്കിയായതു കൊണ്ടാണ് ലോകം ഇനിയും അവസാനിച്ചു പോകാതിരിക്കുന്നത്. മോട്ടിവേഷണൽ പ്രഭാഷക കുമാരി. മാരിയത്ത് സി എ,ച്ച്നജീബ് മൂടാടി, അസിസ് തിക്കേടി, ഉസ്ന എ.വി എന്നിവർ പ്രസംഗിച്ചു. കുന്നുമ്മൽ ബഷീർ ജനകീയ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. കെ പി നൗഷാദ് ഫണ്ട് ഏറ്റുവാങ്ങി. പാലിയേറ്റ് ഉപകരണം പ്രമീള പ്രഭാകരൻ തഖ് വമൊയ്തു ഹാജിക്ക് കൈമാറി. ടിവി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ. ബഷീർ സ്വാഗതവും ടിവി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു




Post a Comment

0 Comments