Ticker

6/recent/ticker-posts

ദയ സ്നേഹതീരം ജനകീയ ഫണ്ട് സമാഹരണത്തിന് ഉജ്വല തുടക്കം


നന്തി ബസാർ :നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ ഫണ്ട് സമാഹരണത്തിന് ഉജ്ജ്വല തുടക്കം.
മൻമുഖം കടലൂർ 
ഗവൺമെൻറ് ഹൈസ്കൂളിൽ ചേർന്ന സാന്ത്വന സംഗമം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ അബ്ദുൽ ഗഫൂർ തിക്കോടി സംഗമം നയിച്ചു.
ഷെഫീഖ് പാലോളി ജനകീയ ഫണ്ട് ഉദ്ഘാടനം ചെയ്തു.കെ പി നൗഷാദ് ഫണ്ട് ഏറ്റുവാങ്ങി. അബ്ദുഹിമാൻ വർദ്, ബഷീർ തൈക്കണ്ടി, ഒ.ടി. ഭാസ്കരൻ, ടി.വി.മുഹമ്മദ് നജീബ്, കെ.ബഷീർ,റഷീദ് മണ്ടോളി, എരവത്ത് ഇബ്രാഹിംകുട്ടി, സഅദ് കടലൂർ,പി ആർ എ കരീം, ഹമീദ് കുറൂളി, ഷറഫു മിന്നത്ത് എന്നിവർ സംസാരിച്ചു.
മാർച്ച് 2, 9 തിയ്യതികളിലായി ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകർ തിക്കോടി നന്തി മേഖലകളിലെ മൂവായിരത്തിലധികം വീടുകളിൽ കയറി കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണം നടത്തും. സാന്ത്വനം കുവൈത്ത് പ്രതിനിധി ഹനീഫ സ്റ്റാർ അധ്യക്ഷതവഹിച്ചു.
ടി.കെ. അബ്ദുൾ കബീർ സ്വാഗതവും അൻസീർ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments