Ticker

6/recent/ticker-posts

മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശിയായ യുവതിക്കും രണ്ട് മക്കൾക്കും വേണ്ടി അന്വേഷണം ശക്തമാക്കി


കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായി.ഇവർക്കുവേണ്ടി അന്വേഷണം തുടങ്ങി ജോലിക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങിയതാണ് പോകുമ്പോൾ സ്കൂളിലായിരുന്ന കുട്ടികളെയും കൂടെ കൂട്ടിയാണ് പോയതെന്നാണ് വിവരം

മലയില്‍ അശ്വതി (27), തേജല്‍ (7), തൃഷള്‍ (5) എന്നിവരെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.ഇന്നലെ മുതൽ പോലീസ് വ്യാപകമായ പരിശോധന തുടങ്ങിക്കഴിഞ്ഞു റെയിൽവേ സ്റ്റേഷൻ ബസ്റ്റാൻഡ് തുടങ്ങി സ്ഥലങ്ങൾകേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്.ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments