Ticker

6/recent/ticker-posts

കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്മാരകത്തിന് സമീപം വയോജന പാർക്കും ഫിറ്റ്നസ് സെൻററും നിർമ്മിക്കുക കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സമ്മേളനം




കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്മാരകത്തിന് സമീപം വയോജന പാർക്കും ഫിറ്റ്നസ് സെൻററും നിർമ്മിക്കണമെന്നും, പെൻഷൻ പരിഷ്കരണ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും, ക്ഷാമാശ്വാസ കുടിശിക താമസം വിനാ വിതരണം ചെയ്യണമെന്നും, ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 33 ആം വാർഷിക സമ്മേളനം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു 
ജില്ലാ ബ്ലോക്ക് കൈത്താങ്ങ് വിതരണം എ. കേളപ്പൻ നായർ, മാസിക വരിക്കാരെ കൂടുതൽ ചേർത്ത യൂണിറ്റിനുള്ള അവാർഡ് വി.പി.നാണുമാസ്റ്റർ എന്നിവർ നിർവഹിച്ചു 
കെ ടി ചന്ദ്രൻ,പി.കുഞ്ഞാമു, ടി .കുഞ്ഞിരാമൻ മാസ്റ്റർ, വി.വനജ ,എം .എ വിജയൻ, ഡി സുരേന്ദ്രൻ മാസ്റ്റർ ,ഇബ്രാഹിം തിക്കോടി ,ടി .സുമതി എന്നിവർ സംസാരിച്ചു. 
ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറികെ .പി ഗോപിനാഥ് സംഘടനാ റിപ്പോർട്ടും, ട്രഷറർ എം. എം കരുണാകരൻ വരവ് ചെലവ്  കണക്കും അവതരിപ്പിച്ചു. ചർച്ചയ്ക്കുശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. സാംസ്കാരിക സമ്മേളനം ഭാസ്കരൻ തിക്കോടി ഉദ്ഘാടനം ചെയ്തു .പുതുവർഷ ഭാരവാഹികളായി കെ.ശശിധരൻ മാസ്റ്റർ (പ്രസിഡണ്ട്) എ.എം.കുഞ്ഞിരാമൻ (സെക്രട്ടറി) ഡി. സുരേന്ദ്രൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു

Post a Comment

0 Comments