വൈകുന്നേരം 4 മണിക്ക് ബഹു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കും
ഉൽഘാടനത്തിൻ്റെ ഭാഗമായി
ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മസ്ജിദ് പൊതു സന്ദർശനം നടക്കും.
വൈകു.4 മണിക്ക് നടക്കുന്ന
പ്രവാസി സംഗമം ബഹു.എം എൽ.എ
കാനത്തിൽ ജമീല ഉൽഘാടനം ചെയ്യും.70 വയസ് കഴിഞ്ഞ പ്രവാസികളെ ചടങ്ങിൽ ആദരിക്കും. കെ.പി കരീം ക്ലാസെടുക്കും
21 ന് വൈകു. 7 മണിക്ക് വിദ്യാഭ്യാസ സമ്മേളനം മുൻ പി എസ് സി
മെമ്പർ ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്യും. കരിയർ വിദഗ്ദൻ അൻവർ അടുക്കത്ത് ക്ലാസെടുക്കും.ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും.
ഫെബ്രുവരി 22ന് ശനിയാഴ്ച
വൈകു.4 മണിക്ക് പുനർനിർമ്മിച്ച പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. തുടർന്ന് നടക്കുന്ന
സംസ്കാരിക സമ്മേളനത്തിൽ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഷുഹൈബുൽ ഹൈത്തമി, മത - രാഷ്ട്രീയ- സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിക്കും.
ഇന്തോ- പേർഷ്യൻ മാതൃകയിൽ പള്ളി രൂപകൽപ്പന ചെയ്ത എഞ്ചിനിയർ ജാസിം ആനമങ്ങാടനെ ചടങ്ങിൽ ആദരിക്കും
തുടർന്ന്
മഗരിബ് നിസ്കാരാനന്തരം വൈകുന്നേരം 7 മണിക്ക് നടക്കുന്ന
കുടുംബ സംഗമം_ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉൽഘാടനം ചെയ്യും. ഫാമിലി ട്രെയ്നർ ഫൈസൽ പുല്ലാളൂർ ക്ലാസെടുക്കും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ സംഗമത്തോടെ
പരിപാടികൾ അവസാനിക്കും


0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.