Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം.


തിക്കോടി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പാലിയേയേറ്റീവ് കുടുംബ സംഗമം സ്പർശം 2025 സംഘടിപ്പിച്ചു. തിക്കോടി കല്ലകം ബീച്ച് റിസോർട്ടിൽ  കൊയിലാണ്ടി എം എൽ എ ശ്രീമതി. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിന് . ചടങ്ങിൽ ജില്ലാ - ബ്ലോക് ജന പ്രതിനിധികൾ, പഞ്ചായ അംഗങ്ങൾ,തുടങ്ങിയവർ സംബന്ധിച്ചു. നിരവധി പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളുമുൾപ്പെടെ ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ  പരിപാടിയിൽ പങ്കെടുത്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ്  ചരിത്രത്തിലെ അതുല്യ വും അനിർവ്വചനീയവുമായ പാലിയേറ്റീവ് കുടുംബ സംഗമമാണ് കല്ലകം ബീച്ചിൽ അരങ്ങേറിയത്. ഇതോടനുബന്ധിച്ച് കല്ലകം ബീച്ച് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 34 പേരെ ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവുംപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും സ്വാഗത സംഘം കൺവീനറുമായ ബിജു കളത്തിൽ നന്തിയും രേഖപ്പെടുത്തി.

Post a Comment

0 Comments