Ticker

6/recent/ticker-posts

കെഎസ്‌ആർടിസി സ്റ്റാൻഡിൽ സ്റ്റാർട്ട് ചെയ്‌ത് നിർത്തിയിട്ട ബസ് മുന്നോട്ട് നീങ്ങി ഹോട്ടലിലേക്ക് ഇടിച്ചുകയറി .

പത്തനംതിട്ട : കോന്നി കെഎസ്‌ആർടിസി സ്റ്റാൻഡിൽ സ്റ്റാർട്ട് ചെയ്‌ത് നിർത്തിയിട്ടിരുന്ന കെഎസ്‌ആർടി ബസ് മുന്നോട്ട് നീങ്ങി എതിർവശത്തുള്ള ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. ബസ് സ്റ്റാർട്ട് ആക്കി നിർത്തിയ ശേഷം ഡ്രൈവർ ബസിന് പുറത്ത് ഇറങ്ങിയിരുന്നു. ഈ സമയത്ത് ബസ് തനിയെ ഉരുണ്ട് നീങ്ങുകയായിരുന്നു.

തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. റോഡിലൂടെ അതുവഴി വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട്പേർ അത്ഭുതകരമായി രക്ഷപ്പെട്ടു  ഹോട്ടലിന് മുന്നിലെ ഫൂട്ട്പാത്തിൽ നിന്നിരുന്ന രണ്ട് പേർ ഓടി നീങ്ങുകയായിരുന്നു. അതിലൊരാള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments