Ticker

6/recent/ticker-posts

വീമംഗലം യു.പി സ്കൂ‌ളിൽ ' ഇംഗ്ലീഷ് ലളിതം സുന്ദരം'


 മൂടാടി: വീമംഗലം യുപി  സ്കൂളിൽ ഇംഗ്ലീഷ് ഭാഷാപഠനം അനായാസമാക്കുന്നതിന് 20 വർഷമായി നടന്നുവരുന്ന സ്പെഷൽ ട്രെയിനിങ് ഫോർ ഇംഗ്ലീഷ് വിത്ത് പാസ്ററ് ടൈം ന്റെ (STEP ) ഭാഗമായി സ്പീക് ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് പ്രോജക്ടിന്റെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള  
പന്തലായനി ബി പി സി 
ശ്രീ കെ. എസ് വികാസ് മാസ്റ്റർ നിർവ്വഹിച്ചു.

ആത്‌മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കുട്ടികളെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  ഈ പൊജക്‌ട് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. രണ്ടാഴ്ചത്തെ ട്രൈ ഔട്ട് പൂർത്തിയാക്കിയതിനുശേഷമാണ് ഈ പ്രൊജക്റ്റ് നടപ്പിൽ വരുത്തിയത്. ഈ കാലയളവിൽ കുട്ടികളും രക്ഷിതാക്കളും പദ്ധതി ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 

 പിടിഎ പ്രസിഡണ്ട് ശ്രീമതി ബുഷറ അംനാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി കെ ശ്രീകല ടീച്ചർ  സ്വാഗതവും ശ്രീ  ഹരി നന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എസ് ആർ ജി കൺവീനർ അരവിന്ദ് എസ്, എം പി ടി എ ചെയർപേഴ്സൺ ഷംന,       സുഭിഷ അനൂപ്, സിയോന, ഭഗവത് ഗോവർദ്ധൻ, ആയിഷ ഫൈസ, ശ്യാം കിഷൻ, പാർവണ, ശ്രീയ, ദേവപ്രിയ, ലദീബാ, റഷ അഷറഫ്, ഫാത്തിമ സഹ്റ,, 
മിഗ്ദാദ്, ദ്രോൺ. എച്ച് 
എന്നിവർ സംസാരിച്ചു.

Post a Comment

0 Comments