Ticker

6/recent/ticker-posts

പയ്യോളിയിൽ സ്കൂട്ടർ കത്തിനശിച്ചു

പയ്യോളി : സ്കൂട്ടർ കത്തി നശിച്ചു. കോടതിക്ക്  സമീപം നിർത്തിയിട്ട KL 56 Y 4308  സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ ഓടുന്ന ഓട്ടോ ഡ്രൈവർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .സമീപത്തു നിന്നും സംശയാസ്പദമായ നിലയിൽ ഒരാളെ പോലീസ് പിടികൂടി
സമീപ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ് മാഫിയസംഘങ്ങളും താവളമാക്കുന്നതായി നാട്ടുകാർ പറയുന്നു.

Post a Comment

0 Comments